ഈയുഗം ന്യൂസ്
October  22, 2021   Friday   04:57:09pm

newswhatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

68 പേർ രോഗമുക്തരായതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 608 പേർ കോവിഡ് ബാധിച്ച് മരിച്ചു.

പുതിയ 88 കേസുകളിൽ 73 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ചികിത്സയിലുള്ള രോഗികളുടെ എണ്ണം 975 ആയി ഉയർന്നു. കോവിഡ് ബാധിച്ച് 11 പേർ ഇപ്പോൾ ഐ.സി.യു വിലും 48 പേർ ആശുപത്രികളിലുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,628 ഡോസ് വാക്സിൻ നൽകി.

Comments


Page 1 of 0