ഈയുഗം ന്യൂസ്
October  22, 2021   Friday   04:00:06pm

news



whatsapp

ദോഹ: ഖത്തറിലെ ഇന്ത്യൻ ഗ്രന്ഥകാരന്മാരുടെ പൊതുവേദി എന്ന നിലയിൽ ഖത്തർ ഇന്ത്യൻ ഓദേഴ്സ് ഫോറം (ഖിയാഫ്) രൂപീകരിച്ചു.

കേരളത്തിൽ നിന്നുള്ള എഴുത്തുകാരുടെ മുൻകയ്യോടെ രൂപീകൃതമായ കൂട്ടായ്മയിൽ നിലവിൽ അമ്പതിലധികം അംഗങ്ങളുണ്ട്. എഴുത്തിനും വായനക്കും സാഹിത്യാവിഷ്കാരങ്ങൾക്കും പ്രചോദനമാവുന്ന തരത്തിൽ എഴുത്തുകാർ തമ്മിലുള്ള സർഗാത്മക സഹകരണത്തിന് വേദിയൊരുക്കുക, ഗ്രന്ഥരചനക്കും പ്രസാധനത്തിനും പ്രോൽസാഹനമേകുക, ഖത്തരികളും ഇതര ഭാഷക്കാരുമായ എഴുത്തുകാരുമായി സംവദിക്കാനും സാംസ്കാരിക വിനിമയത്തിനും ഇന്തോ-ഖത്തർ സംസ്കാരിക സഹകരണ സാധ്യതകൾ ഉപയോഗപ്പെടുത്താനും അവസരമൊരുക്കുക തുടങ്ങിയവയാണ് കൂട്ടായ്മയുടെ ഉദ്ദേശ്യങ്ങൾ.

രൂപീകരണ ചർച്ചകൾക്കായി ICC മുമ്പെെ ഹാളിൽ ചേർന്ന യോഗത്തിൽ ഖിയാഫ് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സംഘടനയുടെ പ്രഥമ പ്രസിഡന്റായി ഡോക്ടർ കെ.സി. സാബുവും ജനറൽ സെക്രട്ടറിയായി ഹുസൈൻ കടന്നമണ്ണയും ട്രഷററായി സലീം നാലകത്തും തിരഞ്ഞെടുക്കപ്പെട്ടു.

ഷീല ടോമി, ഡോ. ബഹാവുദ്ദീൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും ശ്രീകല ഗോപിനാഥ്, ടി. അബ്ദുൽ മജീദ് എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു.

എം.എസ്.എ റസാഖ്, മഹ്‌മൂദ് മാട്ടൂൽ, അൻവർ ബാബു, തൻസീം കുറ്റ്യാടി, ബുഷ്‌റ അഷ്‌കർ, മുഹമ്മദ് ഹുസൈൻ വാണിമേൽ, മുഹമ്മദലി ശാന്തപുരം, അനിത, അഷ്റഫ് മടിയാരി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

സംഘടനയുടെ ഔപചാരിക ഉദ്ഘാടനം നവംബറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മൗലിക രചനയായോ വിവർത്തനമായോ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള ഖത്തറിലെ ഇന്ത്യൻ എഴുത്തുകാർക്ക് കൂട്ടായ്മയിൽ അംഗമാവാം. വിശദ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

news

Comments


Page 1 of 0