// // // */
ഈയുഗം ന്യൂസ്
October 16, 2021 Saturday 01:35:11pm
ദോഹ: മാപ്പിള കലാരംഗത്തെ അതുല്യ പ്രതിഭയാണ് കൈരളിക്ക് നഷ്ടപ്പെട്ടതെന്ന് ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ ) സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കേരളത്തിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യക്തിത്വങ്ങൾ അഭിപ്രായപ്പെട്ടു.
മാപ്പിളപ്പാട്ടിനു പ്രകൃതി, ദേശസ്നേഹം, മാനവിക മൂല്യങ്ങളിൽ എന്നിവ നൽകി സ്ഥിര പ്രതിഷ്ഠ നേടാനും ജനങ്ങളിൽ വലിയൊരു സ്വാധിനം കൊണ്ടു വരാനും പലവിഷയങ്ങളിലും തന്റേതായ അഭിപ്രായം പങ്കുവെക്കാനും തിരുത്തലുകൾ കൊണ്ടുവരാനും പരിശ്രമിച്ച വലിയൊരു വ്യക്തിത്വം ആണു വിടവാങ്ങിയതെന്നും മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.
മാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്, സംഗീത സംവിധായകൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ വി.എം.കുട്ടിയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്നും മാപ്പിള കലാ രംഗത്തിനു നികത്താനാവാത്ത വിടവാണെന്നും അനുസ്മരയോഗത്തിനിടെ മാപ്പിളപ്പാട്ടു ഗവേഷകനായ ഫൈസൽ എളേറ്റിൽ അഭിപ്രായപ്പെട്ടു.
താനടക്കമുള്ള കലാകാരന്മാരെ സമൂഹത്തിലേക്ക് എത്തിച്ചത് വി.എം. കുട്ടിയുടെ ഉൾക്കാഴ്ചയും സംഘാടന പാടവവുമായിരുന്നെന്നു പ്രശസ്ത ഗായിക വിളയിൽ ഫസീല അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ ഏറെ വേദികളിൽ എത്തിയ ശേഷമാണ് ജനകീയാടിസ്ഥാനത്തിൽ കേരളത്തിൽ ശക്തമായ രീതിയിൽ മാപ്പിളപ്പാട്ട് ശാഖ വേദികളിൽ എത്തിയതെന്നും അതിൽ കാര്യമായ പങ്ക് വഹിച്ചത് വി എം. കുട്ടിയായിരുന്നുവെന്നും എസ്. എ. എം ബഷീർ അനുസ്മരിച്ചു.
വി.എം. കുട്ടി ഖത്തറിൽ മാപ്പിളപ്പാട്ടിന് നൽകിയ സംഭാവനകളെകുറിച്ച് ഹുസൈൻ കടന്നമണ്ണ സംസാരിച്ചു.
മുത്തലിബ് മട്ടന്നൂർ, പ്രശസ്ത മാപ്പിളപ്പാട്ട് നിരീക്ഷകൻ RJ റിജാസ്, ഉസ്മാൻ കല്ലൻ, എ.കെ. അബ്ദുൽ ജലീൽ, അച്ചു ഉള്ളാട്ടിൽ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ബാലൻ ചേളാരി, വി.വി. ഹംസ, ശാനവാസ് എലച്ചോല, ശ്രീധരൻ, സുരേഷ് പണിക്കർ, കേശവദാസ്, അസ്ഗറലി ചുങ്കത്തറ, നബ്ശ മുജീബ്, ഫാസില മശ്ഹൂദ്, നിയാസ് കൊട്ടപ്പുറം, നൗഫൽ കട്ടുപാറ, അനീസ് കെ.ടി. വളപുറം, ഇർഫാൻ പകര, റസിയാ ഉസ്മാൻ തുടങ്ങിയവർ അനുശോചിച്ചു.
ചടങ്ങിൽ പ്രസിഡൻറ് മശ്ഹൂദ് തിരുത്തിയാട് ആദ്ധ്യക്ഷം വഹിച്ചു. ജന. സെക്രട്ടറി അസീസ് സ്വാഗതവും ആർട്സ് വിംഗ് കോഡിനേറ്റർ ഹരി നന്ദിയും പറഞ്ഞു.