// // // */
ഈയുഗം ന്യൂസ്
October 15, 2021 Friday 12:47:30am
ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ചാലിയാർ കപ്പ് എവർ റോളിങ് ട്രോഫിയുടെ ഫിക്സ്ചർ റിലീസിങ്ങും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു.
ടീം മാനേജർമാരുടെ യോഗത്തിലാണ് ഫിക്സചർ റിലീസിംഗ് നടത്തിയത്.
ഒക്ടോബർ 21 ന് സി. എൻ. എ. ക്യൂ. സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ ഖത്തറിലെ പ്രമുഖരായ 32 ടീമുകളാണ് മത്സരിക്കുന്നത്.
നസീം അൽ റബീഹ് കോർപറേറ്റ് ആൻഡ് പബ്ലിക് റിലേഷൻ മാനേജർ ഇക്ബാൽ അബ്ദുല്ല ചാലിയാർ കപ്പ് ലോഗോ പ്രകാശനം ചെയ്തു.
ചാലിയാർ ദോഹ ആക്ടിങ് പ്രസിഡണ്ട് സിദ്ധീഖ് വാഴക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമീൽ അബ്ദുൽ വാഹിദ്, ജാബിർ ബേപ്പുർ, സിദ്ദീഖ് ചെറുവാടി, ലയിസ് കുനിയിൽ എന്നിവർ സംസാരിച്ചു.
സാബിക് എടവണ്ണ, രതീഷ് കക്കോവ്, നിയാസ് മൂർക്കനാട്, ബഷീർ കുനിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.