// // // */
ഈയുഗം ന്യൂസ്
October 14, 2021 Thursday 07:39:09pm
ദോഹ: രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഖത്തർ നാഷനൽ സാഹിത്യോത്സവിനോടനുബന്ധിച്ചു നടക്കുന്ന കലാലയം പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു.
ഖത്തറിലെ പ്രവാസി മലയാളികൾക്കാണ് പങ്കെടുക്കാനവസരം.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മലയാളം ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികൾ ഒക്ടോബർ 31 രാത്രി 10 മണിക്ക് മുമ്പായി rscqatar.kalalayam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണമെന്ന് സംഘാടകർ അറിയിച്ചു.
ചെറുകഥ അഞ്ച് ഫുൾസ്കാപ്പ് പേജിലും കവിത രണ്ട് ഫുൾസ്കാപ്പ് പേജിലും കവിയരുത്. സൃഷ്ടികളിൽ എഴുത്തുകാരൻറ്റെ പേരോ മറ്റു വിവരങ്ങളോ എഴുതരുത്. മറ്റൊരു പേജിൽ പേരും അഡ്രസ്സും സ്വയം പരിചയപ്പെടുത്തുന്ന വിവരങ്ങള്‍ ഉൾപ്പെടുത്തി, ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം സ്കാൻ ചെയ്ത് ഇമെയിൽ ചെയ്യണം .
മികച്ച ആദ്യ സൃഷ്ടിക്ക് നവംബർ 19ന് നടക്കുന്ന ആർ എസ് സിഖത്തർ നാഷനൽ സാഹിത്യോത്സവിൽ പുരസ്കാരം നൽകും.
സാഹിത്യരംഗത്തെ പ്രശസ്തരായ ജൂറി അംഗങ്ങങ്ങളായിരുക്കും പുരസ്കാര മൂല്യനിർണയം നടത്തുക.
കൂടുതൽ വിവരങ്ങൾക്ക് :+974 33211436,+974 7782 9555