// // // */ E-yugam


ഈയുഗം ന്യൂസ്
October  14, 2021   Thursday   07:18:32pm

news



whatsapp

ദോഹ: ഖത്തറിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷൻ സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ലക്ഷ്യം കൈവരിച്ചതിനാലും പുതിയ കേസുകൾ ഗണ്യമായി കുറഞ്ഞതുമാണ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന വാക്‌സിനേഷൻ സെന്റർ അടച്ചുപൂട്ടാൻ കാരണം.

ഖത്തറിൽ കോവിഡ് വ്യാപനം തടയുന്നതിൽ സെന്റർ മുഖ്യ പങ്ക് വഹിച്ചതായും ഇവിടെ 16 ലക്ഷം ഡോസ് വാക്സിൻ നൽകിയതായും മന്ത്രാലയം പറഞ്ഞു.

ഈ വർഷം ഏപ്രിലിൽ തുറന്ന വാക്‌സിനേഷൻ സെന്ററിൽ 300 വാക്‌സിനേഷൻ ബൂത്തുകളും 700 മെഡിക്കൽ സ്റ്റാഫ് ജോലി ചെയ്യുകയും ചെയ്തിരുന്നു.

വ്യാഴായ്ച്ചയായിരുന്നു സെന്ററിന്റെ അവസാന പ്രവൃത്തി ദിനം.

Comments


Page 1 of 0