ഈയുഗം ന്യൂസ്
October  14, 2021   Thursday   03:45:17pm

newswhatsapp

ദോഹ: പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ കൊന്ന സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ലഭിച്ച വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും വൈറലാവുന്നു.

അന്താരാഷ്ട്ര മാധ്യമ ഭീമൻമാരായ അൽ-ജസീറയുടെ ഇംഗ്ലീഷ് വെബ് സൈറ്റിൽ ടോപ്പ് ട്രെൻഡിംഗ് വാർത്തകളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്താണ് സൂരജിന് ഇരട്ട ജീവപര്യന്തം കിട്ടിയ വാർത്തയുള്ളത്. 'മൂർഖനെ ഉപയോഗിച്ച് ഭാര്യയെ കൊന്ന ഇന്ത്യക്കാരന് ഇരട്ട ജീവപര്യന്തം ' എന്ന തലക്കെട്ടിലാണ് വാർത്ത അൽജസീറയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ട്രെൻഡിങ് ലിസ്റ്റിലെ പത്ത് വാർത്തകളിൽ രണ്ടാം സ്ഥാനത്ത് ഈ വാർത്ത ഇടം പിടിച്ചു.

കേരളത്തിൽ 2020 മെയ് മാസത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഭാര്യയുടെ കൊലപാതകത്തിലേക്ക് നീണ്ടത്.

സംഭവം വളരെ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭാര്യയെ കൊല്ലാൻ പ്രതി തിരഞ്ഞെടുത്ത ക്രൂരമായതും വിത്യസ്തമായതുമായ മാർഗമാണ് ഇത് അന്താരാഷ്ട്ര മാധ്യമ ശ്രദ്ധയിലേക്ക് നയിച്ചത്. ദുബായിലെ ഗൾഫ് ന്യൂസും വളരെ പ്രാധാന്യത്തോടെയാണ് വെബ്സൈറ്റിൽ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഫ്രഞ്ച് വാർത്താ ഏജൻസിയായ എ.എഫ്.പി ഉൾപ്പടെ അന്താരാഷ്‌ട്ര വാർത്താ ഏജൻസികളും വാർത്ത റിപ്പോർട്ട് ചെയ്തു.

Comments


Page 1 of 0