ഈയുഗം ന്യൂസ്
October  14, 2021   Thursday   11:16:27am

newswhatsapp

ദോഹ: സൗദിയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സാധ്യത.

ആദ്യപടിയായി ഇരുരാജ്യങ്ങളും കോൺസുലേറ്റുകൾ തുറക്കുമെന്നും ഇതിനായുള്ള പ്രാഥമിക ധാരണയിലെത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ട് ശക്തികൾ തമ്മിലുള്ള മഞ്ഞുരുക്കം മേഖലയിൽ സംഘർഷം കുറക്കാൻ സഹായിക്കും.

സൗദിയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് മാധ്യസ്ഥം വഹിക്കുന്നത് ഖത്തറാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി സൗദി, ഇറാൻ വക്താക്കൾ നേരത്തെ പ്രസ്താവിച്ചിരുന്നു. യമൻ യുദ്ധത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കാണ് ഇറാൻ-സൗദി ബന്ധങ്ങൾക്ക്‌ തടസ്സമായിരുന്നത്. യെമനിലെ ഹൂതികൾ തൊടുത്തുവിടുന്ന മിസൈലുകൾ സൗദിക്ക് വൻ ഭീഷണിയാണ്. ഇത് അവസാനിപ്പിക്കാൻ ഇറാനുമായുള്ള സൗഹൃദം അതാവശ്യമാണെന്ന് സൗദി വിശ്വസിക്കുന്നു.

ഗൾഫ്-മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രശ്നങ്ങളോട് അമേരിക്ക മുഖം തിരിഞ്ഞു നിൽക്കുന്നതും അഫ്ഘാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Comments


Page 1 of 0