// // // */ E-yugam


ഈയുഗം ന്യൂസ്
October  13, 2021   Wednesday   07:36:07pm

news



whatsapp

ദോഹ: അമീർ കപ്പ് 2021 ഫൈനൽ നടക്കുന്ന അൽ തുമാമ സ്റ്റേഡിയത്തിൽ 100 ശതമാനം കാണികളെ പ്രവേശിപ്പിക്കും.

പൊതുജനാരോഗ്യ ചട്ടങ്ങൾ പാലിച്ച് സ്റ്റേഡിയത്തിലെ 40,000 സീറ്റുകളിലും കാണികളെ അനുവദിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ റാഷിദ് അൽ ഖാദർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവരിൽ 12 വയസിന് മുകളിലുള്ളവർ വാക്സിനേഷൻ പൂർത്തിയാക്കിയതിൻ്റെ സർട്ടിഫിക്കറ്റ് കാണിക്കണം.

12 വയസിന് താഴെയുള്ളവർ 24 മണിക്കൂർ മുമ്പ് നടത്തിയ ആന്റിജൻ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അൽ ഖദർ പറഞ്ഞു. കാണികൾ സ്റ്റേഡിയത്തിലും മാസ്കുകൾ ധരിക്കണം.

ആരാധകർക്ക് മത്സരത്തിനുള്ള ടിക്കറ്റുകൾ http://tickets.qfa.qa ൽ ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അവർ https://ac21.qa/home- ൽ ഫാൻ ഐഡിയും രജിസ്റ്റർ ചെയ്യണം.

ഫൈനൽ കാണാനെത്തുന്നവർക്കുള്ള സ്മാർട്ട് ടെക്നോളജി തിരിച്ചറിയൽ കാർഡാണ് ഫാൻ ഐഡി. ഒക്ടോബർ 22-ന് നടക്കുന്ന മത്സരത്തിന് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഈ ഫാൻ ഐഡി ആവശ്യമാണ്.

മത്സര ദിനത്തിൽ ഇതുപയോഗിച്ച് ദോഹ മെട്രോയിൽ സൗജന്യ യാത്രയും നടത്താം.

Comments


Page 1 of 0