// // // */ E-yugam


ഈയുഗം ന്യൂസ്
October  13, 2021   Wednesday   07:10:52pm

news



whatsapp

ദോഹ: രാജ്യത്തെ ഭക്ഷ്യ നിയമങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ 5,500 കിലോ ശീതീകരിച്ച മാംസം പിടിച്ചെടുത്ത്‌ നശിപ്പിച്ചതായി മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഒരു കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്.

പതിനാല് ദിവസം മാത്രം കാലാവധിയുള്ള മാംസം നിയമവിരുദ്ധമായി ശീതീകരിച്ച് ഒരു വർഷം വരെ കാലാവധിയിൽ വിൽപ്പന നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.

കമ്പനിയുടെ വെയർ ഹൌസിൽ നിന്നും 3,000 കിലോ മാംസവും മറ്റൊരു സ്ഥലത്തുനിന്നും 2,500 കിലോ മാംസവും പിടിച്ചെടുത്തു. കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഭക്ഷ്യ നിയമങ്ങൾ ലംഘിക്കരുതെന്നും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0