ഈയുഗം ന്യൂസ്
October  13, 2021   Wednesday   11:42:08am

newswhatsapp

ദോഹ: വഖഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ എൻഡോവ്മെന്റ്സ് വകുപ്പ് സംഘടിപ്പിക്കുന്ന വഖഫ് ആൻഡ് ഇമേജ് -2021 ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ സ്വീകരിക്കുന്നത് തുടങ്ങി.

ഈ വർഷം ഖത്തർ ഫോട്ടോഗ്രാഫിക് സൊസൈറ്റിയുടെ സഹകരണത്തോടെ ആരോഗ്യ പരിപാലനത്തിനുള്ള എൻഡോവ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രാദേശിക, അന്തർദേശീയ എന്നിങ്ങനെ രണ്ട് തലങ്ങളിലായിരിക്കും ഇത്തവണ എൻട്രികൾ സ്വീകരിക്കുകയെന്ന് ജനറൽ എൻഡോവ്മെൻറ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഷെയ്ക്ക് ഡോ. ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗനേം അൽ താനി പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രാദേശിക മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ഫോട്ടോകളുടെ സമർപ്പണം വെബ്‌സൈറ്റ് വഴി ഇന്നലെ ആരംഭിച്ചതായും ഫോട്ടോകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2021 ഡിസംബർ 30 ആണെന്നും ഡോ. ​​ഖാലിദ് പറഞ്ഞു.

പ്രതിരോധ നടപടികളും സാമൂഹിക അകലവും എന്നീ രണ്ട് വിഷയങ്ങളിലാണ് പ്രാദേശിക മത്സരം സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമെത്തുന്നവർക്ക് 10,000 ഡോളറായിരിക്കും സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 7,000, മൂന്നാം സ്ഥാനക്കാർക്ക് 5,000,. നല് മുതൽ 10 വരെയുള്ള സ്ഥാനക്കാർക്ക് 2,000 ഡോളർ വീതം ലഭിക്കും. പ്രാദേശിക മത്സരത്തിലെ ആദ്യ വിജയിക്ക് 10,000 ഖത്തർ റിയാലും രണ്ടാമന് 7,000, മൂന്നാമന് 5,000, 4 മുതൽ 10 വരെയുള്ള സ്ഥാനക്കാർക്ക് 2,000 റിയാൽ വീതവും ലഭിക്കും.

Comments


Page 1 of 0