ഈയുഗം ന്യൂസ്
October  12, 2021   Tuesday   04:41:18pm

newswhatsapp

ദോഹ: കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പൊതു സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്ക്രീനിംഗിൽ (ശരീരതാപ പരിശോധന) ഇളവ് വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൂപ്പർമാർകെറ്റ്, മാളുകൾ, സൂഖുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇനി ശരീരതാപ പരിശോധന ആവശ്യമില്ല.

ട്വിറ്ററിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

"മെട്രോ സ്റ്റേഷനുകൾ, എയർപോർട്ട്, സീ പോർട്ട്, കര അതിർത്തി എന്നീ പൊതു സ്ഥലങ്ങളിൽ ഒഴികെ മറ്റു പൊതു സ്ഥലങ്ങളിൽ ഇനി ശരീരതാപ പരിശോധന ആവശ്യമില്ല," മന്ത്രാലയം ട്വീറ്റ് ചെയ്തു.

നാലാം ഘട്ട കോവിഡ് ഇളവുകളുടെ ഭാഗമായാണ് തീരുമാനം.

അതേസമയം ഏഹ്തെറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് നിർബന്ധമാണ്.

Comments


Page 1 of 0