ഈയുഗം ന്യൂസ്
October  12, 2021   Tuesday   11:54:33am

newswhatsapp

ദോഹ: അൽ വസ്‌മി എന്ന പേരിലറിയപ്പെടുന്ന മഴ സീസൺ ഒക്ടോബർ 16 ന് ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് അൽ വസ്‌മി സീസൺ.

ഈ കാലയളവിൽ മേഘങ്ങൾ പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നും തുടക്കത്തിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം സമൂഹ മാധ്യമങ്ങളിൽ അറിയിച്ചു.

വരും ദിവസങ്ങളിൽ ചൂട് കുറയും. രാത്രി നേരിയ തണുപ്പ് അനുഭവപ്പെടും. ചെടികൾ സുലഭമായി വളരുന്നത് കൊണ്ടാണ് അൽ വസ്‌മി എന്ന പേര്‌ നൽകിയിരിക്കുന്നത് എന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതാണ് തണുപ്പ് തുടങ്ങാൻ കാരണം.

ഖത്തരിൽ കഴിഞ്ഞ സീസണിൽ കുറഞ്ഞ തോതിലാണ് മഴ ലഭിച്ചത്.

Comments


Page 1 of 0