ഈയുഗം ന്യൂസ്
October  11, 2021   Monday   06:43:52pm

newswhatsapp

ദോഹ: അന്താരാഷ്‌ട്ര മാർക്കെറ്റിൽ ഗ്യാസ് വില അനിയന്ത്രിതമായി ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച് ഖത്തർ.

ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക വിതരണക്കാരായ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പരമാവധി ഉൽപ്പാദിപ്പിക്കുന്നെണ്ടെന്നും ഇത് മുഴുവൻ വിതരണക്കാർക്ക് നൽകുന്നതായും ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍ കാബി പറഞ്ഞു.

ഖത്തര്‍ പെട്രോളിയത്തിന്റെ പേര് ഖത്തര്‍ എനര്‍ജിയാക്കിയത് പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഗ്യാസിന്റെ ഉയര്‍ന്ന വിലയിൽ ഞാൻ അസന്തുഷ്ടനാണ്. ഇത് ലോകത്ത്‌ ജനജീവിതത്തെ ബാധിക്കും. ഇപ്പോൾ തന്നെ വൈദ്യുതി നിരക്ക് ചില രാജ്യങ്ങളിൽ ഉയർന്നിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

എങ്കിലും ചില പ്ലാന്റുകള്‍ തിരികെ വരുന്നതും റഷ്യ യൂറോപ്പിലേക്കുള്ള വിതരണം വര്‍ധിപ്പിക്കുമെന്നതും ഗ്യാസ് വിലയില്‍ നേരിയ ഇളവ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള ഹ്രസ്വകാല വിലവര്‍ധനയില്‍ നിന്ന് ഖത്തറിന് പ്രയോജനം നേടാന്‍ കഴിയുമെങ്കിലും എനിക്കത് ഇഷ്ടമല്ല, കാരണം അത് ഉപഭോക്താക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഡിമാൻഡ് കുറയാൻ കാരണമാകുകയും ചെയ്യുന്നു. ദീർഘകാല ബന്ധം നിലനിൽക്കാൻ ഉപഭോക്താക്കൾ സന്തോഷവാന്മാരായിരിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും അല്‍ കാബി വ്യക്തമാക്കി.

ശൈത്യകാലം വരുന്നതോടെ ഗ്യാസ് വില വീണ്ടും വർധിക്കാനാണ് സാധ്യത.

Comments


   മുനുഷ്വത്വമുള്ള മന്ത്രി... നാട്ടിലുണ്ട് ഒരാൾ.. ഗ്യാസിനും, പെട്രോളിനും വിൽ കുത്തിക്കുമ്പോൾ ഒന്നുമറിയാത്തവനെ പോലെ ഇരിക്കുന്ന താടിയുള്ള ഒരാൾ

Page 1 of 1