ഈയുഗം ന്യൂസ്
October  11, 2021   Monday   01:59:51pm

news



whatsapp

ദോഹ: ഇന്ത്യയിലെ നമ്പർ വൺ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ അലനുമായി സൊലസ് കൈ കോർക്കുന്നു.

ഒക്ടോബർ അവസാനം നടക്കാൻ പോകുന്ന TallenTex - Achieving The Extraordinary (Allens Talent encouragement Exam) എന്ന പരീക്ഷയിലേക്ക് ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.

അഞ്ചാം ക്‌ളാസ്സു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആണ് പങ്കെടുക്കാൻ അവസരം.

താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ പരീക്ഷയിൽ ചേരുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഫീസായ അഞ്ഞൂറ് രൂപയിൽ നിന്നും മുന്നൂറു രൂപ സൊലസ് ഇന്ത്യയിലേക്ക് കുഞ്ഞുങ്ങളുടെ മരുന്നിനായി സംഭാവന നൽകും.

ഒരു വിദ്യാർത്ഥി മറ്റു അഞ്ചു പേരെ എൻറോൾ ചെയ്യിപ്പിച്ചാൽ സൊലസിന്റെ സ്റ്റുഡന്റ് അംബാസിഡർ ആവുകയും സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്യും.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ഒക്ടോബർ 25 ആണ്. കൂടുതൽ വിവരങ്ങൾക്ക്: +974 3016 8000, +974 5540 3288. ഈ ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യുക: https://bit.ly/3leNuNW

ദീർഘകാല രോഗങ്ങളുള്ള കുട്ടികളെ പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ജീവകാരുണ്യ സംഘടനയാണ് സൊലസ് (www.solaceglobal.org).

Comments


Page 1 of 0