ഈയുഗം ന്യൂസ്
October  11, 2021   Monday   01:38:06pm

news



whatsapp

ദോഹ: കേരള ആർകിടെക്ചർ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ദോഹ എം.ഇ.എസ് സ്കൂൾ വിദ്യാർത്ഥിനി അംറിന് അഭിനന്ദനങ്ങളുമായി ദോഹയിലെ കോഴിക്കോട്ടുകാരുടെ സൌഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്) ഭാരവാഹികൾ വീട്ടിലെത്തി.

കോഴിക്കോട് പന്നിയങ്കര സ്വദേശികളാണ് അംറീൻ്റെ കുടുംബം.

റാങ്കു നേടിയ അംറീനെയെയും മകൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകിയ കുടുംബത്തെയും ഫോക്ക് അഭിനന്ദിച്ചു.

അംറീന് ഭാവിയിൽ എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത ഫോക്ക് ചിത്രകലയിലെ അംറീൻ്റെ അഭിരുചിക്കനുസരിച്ചു സൌകര്യങ്ങൾ ഒരുക്കാമെന്നറിയിച്ചു.

വർക്കിങ്ങ് പ്രസിഡണ്ട് ഫരീദ് തിക്കോടി - ഓർഗനൈസിങ് സെക്രെട്ടറി എം.വി.മുസ്തഫ - ട്രഷറർ മൻസുർ അലി - വനിതാ വിഭാഗം പ്രസിഡണ്ട് അഡ്വ . രാജശ്രീ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Comments


Page 1 of 0