ഈയുഗം ന്യൂസ്
October  11, 2021   Monday   10:55:42am

newswhatsapp

ദോഹ: ഖത്തർ പെട്രോളിയം ഇനി പുതിയ പേരിൽ അറിയപ്പെടും.

കമ്പനിയുടെ പേര് ഖത്തർ എനർജി (QatarEnergy) എന്നാക്കി മാറ്റിയതായി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ കമ്പനി വ്യക്തമാക്കി.

പേര് മാറ്റിയതായുള്ള വാർത്ത ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരിദാ അൽ കഅബി ഒരു വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പേരിന് പുറമെ പുതിയ സ്ലോഗനും കമ്പനിക്ക് ലഭിച്ചു. Your Energy Transition Partner എന്നാണ് പുതിയ സ്ലോഗൻ.

എണ്ണയിതര ഊർജ്ജ സ്രോതസ്സുകൾക്ക് മുൻഗണന നൽകുന്ന ഖത്തറിന്റെ പുതിയ ഊർജ്ജ നയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഖത്തർ പെട്രോളിയത്തിന്റെ പുതിയ പേര്.

ഇതിനു മുമ്പും ഖത്തർ എനർജി പേര് മാറ്റിയിട്ടുണ്ട്.

ഖത്തർ ജനറൽ പെട്രോളിയം കോർപറേഷൻ (ക്യൂ.ജി.പി.സി) എന്നായിരുന്നു ആദ്യത്തെ പേര്.

Comments


Page 1 of 0