ഈയുഗം ന്യൂസ്
October  10, 2021   Sunday   05:20:50pm

news

ബാലാജി ബാലഗുരു, മകൻ രക്ഷൻ, വർഷിനി (ഇൻസൈറ്റ്)whatsapp

ദോഹ: ഖത്തറിലെ അൽ മറൂന ബീച്ചിൽ മൂന്ന് ഇന്ത്യക്കാർ മുങ്ങിമരിച്ചു. അച്ഛനും മകനും മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയുമാണ് മരിച്ചതെന്ന് ദി ദോഹ ഗ്ലോബ് റിപ്പോർട്ട് ചെയ്തു. മൂന്ന് പേരും തമിഴ്നാട് സ്വദേശികളാണ്.

ബാലാജി ബാലഗുരു (38), മകൻ രക്ഷൻ (10), വൈദ്യനാഥന്റെ മകൾ വർഷിനി (12) എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് ദാരുണമായ അപകടം സംഭവിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ ഇവരെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട തിര കടലിലേക്ക് വലിച്ചതായി ബന്ധുക്കൾ പറഞ്ഞു.

ദോഹയിലെ കിയോ ഇന്റർനേഷനൽ കൺസൾറ്റന്റിൽ സീനിയർ ഇലക്ട്രിക്ക് എഞ്ചിനീയർ ആയിരുന്നു ബാലാജി. ഡി.പി.എസ് മൊണാർക്ക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് വർഷിനി. ബിർള പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് രക്ഷൻ.

ബാലാജി തഞ്ചാവൂർ സ്വദേശിയും വർഷിനി ചെന്നൈ സ്വദേശിയുമാണ്.

"അവർ കുളിക്കാനിറങ്ങിയ സ്ഥലം ആഴമുള്ളതായിരുന്നില്ല. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട തിര ജീവനെടുക്കുകയാണ് ചെയ്തത്. ബാലാജിയും വർഷിനിയും അപകടസ്ഥലത്തു തന്നെ മരണപ്പെട്ടു. രക്ഷൻ മൂന്ന് മണിക്കൂറിന് ശേഷം സിദ്ര ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചു," ബാലാജിയുടെ ബന്ധുവായ കുമാർ രംഗനാഥൻ പറഞ്ഞു.

മിനിട്ടുകൾക്കകം കോസ്റ്റ് ഗാർഡും പോലീസും സംഭവസ്ഥലത്തെത്തിയതായും രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments


   കടലിൽ നീന്തുമ്പോൾ ഇപ്പോൾ കുറെ മരണങ്ങൾ സംഭവിക്കുന്നു.. കഴിയുന്നതും നീന്തൽ ഒഴിവാക്കുക...

Page 1 of 1