// // // */
ഈയുഗം ന്യൂസ്
October 04, 2021 Monday 07:50:23pm
ദോഹ: അറിവിന്റെ അക്ഷര നാളങ്ങൾക്ക് ടി.എ.സി ഖത്തർ തിരി കൊളുത്തുന്നു.
ഹരിശ്രീ കുറിക്കുന്ന കുരുന്നുകൾക്കും കലയുടെ വാതായനങ്ങൾ തുറക്കുന്ന കലാകാരന്മാർക്കുമായി വിജയദശമി നാളിൽ ടി.എ.സി ഖത്തർ *വിദ്യാരംഭം* സംഘടിപ്പിക്കും.
ഒക്ടോബർ 15 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ദോഹ ഹിലാലിലുള്ള ടി.എ.സി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭവൻസ് സ്കൂൾ മലയാളം ഭാഷ അദ്ധ്യാപിക ഉഷാകുമാരി എഴുത്തിനിരുത്തൽ ചടങ്ങ് നിർവഹിക്കും.
പ്രശസ്ത മലയാളം നോവലിസ്റ്റ് ഇ.പി. ശ്രീകുമാർ, പ്രശസ്ത മലയാള ഗാന രചയിതാവ് ബി.കെ. ഹരി നാരായാണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 33661234 ൽ വിളിക്കുകയോ അല്ലെങ്കിൽ വാട്ട്സ് ആപ്പ് ചെയ്യാമെന്നും tacqatar@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.