// // // */
ഈയുഗം ന്യൂസ്
September 29, 2021 Wednesday 07:51:28pm
ദോഹ: ആറ് ദശാബ്ദക്കാലമായി കേരള രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും തിളങ്ങി നിന്ന പി. വി മുഹമ്മദ് അരീക്കോടിന്റെ നിര്യാണത്തിൽ ഖത്തർ കെഎംസിസി ഏറനാട് മണ്ഡലം അനുശോചന പരിപാടി സംഘടിപ്പിച്ചു.
വെബിനാർ വഴി സംഘടിപ്പിച്ച പ്രോഗ്രാമിൽ സി. പി സൈതലവി അനുസ്മരണ പ്രഭാഷണം നടത്തി. ഒരു വലിയ രാഷ്ട്രീയ നേതാവിനെക്കാളും സാധാരണക്കാരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഒരു മനുഷ്യ സ്നേഹിയായിരുന്നു പി.വി മുഹമ്മദ് എന്ന് അദ്ദേഹം അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
കെഎംസിസി മണ്ഡലം പ്രസിഡന്റ് അജ്മൽ അരീക്കോടിൻറെ അധ്യക്ഷതയിൽ ഫാദി ബിൻ സമീറിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിന്റെ ഉത്ഘാടനം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് കെ മുഹമ്മദ് ഈസ നിർവഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്തംഗം കെ.ടി. അഷ്റഫ്, ഷാഫി ഹാജി, അലി മുറയൂർ, റഹ്മത്തുള്ള അരീക്കോട്, നഹീം മൂർക്കനാട്, റഫീഖ് അബൂബക്കർ എന്നിവർ പി. വി.യെ അനുസ്മരിച്ചു സംസാരിച്ചു.
ജനറൽ സെക്രട്ടറി അഹ്മദ് നിയാസ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ലയിസ് കുനിയിൽ ചടങ്ങുകൾ നിയന്ത്രിച്ചു. മഹ്ബൂബ് കാവനൂർ നന്ദി പറഞ്ഞു.