// // // */ E-yugam


ഈയുഗം ന്യൂസ്
September  27, 2021   Monday   06:32:24pm

newswhatsapp

ദോഹ: കരിപ്പൂർ എയർപ്പോർട്ട് അപകട റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിലെ പോരായ്മകൾ അതീവ ഗുരുതരമായി കാണണമെന്നും പ്രവാസികൾ അടക്കമുള്ള യാത്രക്കാരുടെ ആശങ്ക തീർക്കാനാവശ്യമായ ഫലപ്രദമായ നടപടികൾ എത്രയും വേഗം കൈകൊള്ളണമെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ് ) സംഘടിപ്പിച്ച 'കരിപ്പൂർ വിമാന അപകട റിപ്പോർട്ട്: സത്യവും മിഥ്യയും ' എന്ന സെമിനാറിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച, കനത്ത മഴയിൽ വിമാനത്തിൻ്റെ വൈപ്പർ ശരിയായി പ്രവർത്തിക്കാതിരിന്നിട്ടും മറ്റു എയർപ്പോർട്ടുകളിലേക്ക് വിമാനം വഴിതിരിച്ച് വിടാൻ സന്നദ്ധമാവാത്തത്, എയർപോർട്ടിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങളുടെ കൃത്യമായ പ്രവർത്തനക്ഷമതയില്ലായ്മ, അപകടസമയത്ത് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥൻ്റെ അഭാവം, മെയിൻ്റനൻസുകൾ കൃത്യമായ രേഖപ്പെടുത്തുന്നതിലെ വീഴ്ച, എയർപ്പോർട്ടിൽ മതിയായ ആതുര സേവനത്തിൻ്റെ അഭാവം എന്നിവയെല്ലാം റിപ്പോർട്ടിൽ വിശദമാക്കുന്നു.

ഇതിനും പുറമെ, എയർ ഇന്ത്യാ എക്സ്പ്രസ്സിൻ്റെ ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന കാലിക്കറ്റ് എയർപോർട്ടിൽ 26 സഹപൈലറ്റ് മാർക്ക് ഒരു മുഖ്യ പൈലറ്റ് മാത്രമാണെന്നും എന്നാൽ സർവ്വീസുകൾ കുറഞ്ഞ മറ്റു സെക്ടറുകളിൽ ആവശ്യത്തിലും എത്രയോ പൈലറ്റ്മാർ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ശ്രദ്ധിക്കേണ്ടതാണെന്നും അമിത ജോലിഭാരം സുരക്ഷിത യാത്ര ഒരുക്കുന്നതിൽ ജീവനക്കാർക്ക് പ്രയാസമായിരിക്കുമെന്നും യോഗം വിലയിരുത്തി.

‌അപകടകാരണം ടേബിൾ ടോപ്പ് ആണെന്ന മുൻ വിധിയോടെയുള്ള തൽപരകക്ഷികളുടെ പ്രചാരണത്തിൻ്റെ മുനയൊടിക്കുന്ന റിപ്പോർട്ട് കൂടെയാണിതെന്നും റിപ്പോർട്ടിൽ ഒരിടത്തും എയർപ്പോർട്ടിൻ്റെ ഘടനയെക്കുറിച്ച് മോശമായ ഒരു പരാമർശവും ഇല്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

പ്രതികൂല കാലാവസ്ഥയിലും നാട്ടുകാരുടെ കൃത്യസമയത്തെ ഇടപെടൽ അപകടത്തിൻ്റെ ആഘാതം കുറക്കുകയും 59 പേർക്ക് യാതൊരു പരിക്കും കൂടാതെ രക്ഷപ്പെടനായതും ഏറെ ശുഭോദർക്കമാണ്.

അപകടത്തെത്തുടർന്ന് നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാംഭിക്കാൻ ഇനിയും സാധിക്കില്ലെന്ന നിലപാട് തിരുത്താൻ വ്യോമയാന മന്ത്രാലയം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേകിച്ചും റിപ്പോർട്ടിൽ പരാമർശിച്ച മറ്റു വസ്തുതകളും സത്വര നടപടികളിലൂടെ നേടിയെടുക്കാനും വിഷയം സർക്കാറുകൾ, ജനപ്രതിനിധികൾ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും റിപ്പോർട്ടിനെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നൽകാനും യോഗം തീരുമാനിച്ചു.

പ്രസിഡൻറ് കെ.കെ. ഉസ്മാൻ അദ്ധ്യക്ഷം വഹിച്ചു. ജന. സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതവും ഓർഗ. സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയാവതരണവും നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എസ്.എ.എം. ബഷീർ (കെ.എം.സി.സി), ഷമീർ ഏറാമല (ഇൻകാസ്) ശാഹിദ് ഓമശ്ശേരി (കൾച്ചറൽ ഫോറം), മശ്ഹൂദ് തിരുത്തിയാട് (ഡോം ഖത്തർ) ,സമീൽ അബ്ദുൽ വാഹിദ് (ചാലിയാർ ദോഹ), വാസു വാണിമേൽ (KPAQ), സിറാജ് ചിറ്റാറിൽ (ഫോക്ക്), വിപിൻ ദാസ് (വിശ്വ കലാവേദി), അമീൻ കൊടിയത്തൂർ (കൊടിയത്തൂർ സർവ്വീസ് ഫോറം), ലത്തീഫ് എം. പി (വെളിച്ചം വെളിയം കോട്), അബ്ദുൽ കബീർ (ജി.കെ.പി.എ.), അഫ്സൽ അബ്ദുൽ റഹ്മാൻ (വിവ വടകര), സുഹൈൽ (വാഖ്), മുസ്തഫ എലത്തൂർ, എ ആർ ഗഫൂർ, അൻവർ സാദത്ത്, അൻവർ ബാബു വടകര, അൻശദ് ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു. ഗഫൂർ കോഴിക്കോട് ചർച്ചാ ക്രോഡീകരണവും അർളയിൽ അഹമ്മദ് കുട്ടി നന്ദി പ്രകാശനവും നടത്തി.

Comments


   play casino games online: https://www.oobbg.com https://www.oobbg.com/theking https://www.oobbg.com/sands https://www.oobbg.com/first https://www.oobbg.com/yes https://www.oobbg.com/coin https://www.oobbg.com/33 https://www.oobbg.com/world https://www.oobbg.com/merit https://www.oobbg.com/gatsby https://www.omgka.com https://www.omgka.com/theking https://www.omgka.com/sands https://www.omgka.com/first https://www.omgka.com/yes https://www.omgka.com/super https://www.omgka.com/gatsby https://www.omgka.com/33 https://www.omgka.com/world https://www.omgka.com/merit https://www.bbdd66.com https://www.bbdd66.com/theking https://www.bbdd66.com/sands https://www.bbdd66.com/first https://www.bbdd66.com/yes https://www.bbdd66.com/super https://www.bbdd66.com/gatsby https://www.bbdd66.com/33 https://www.bbdd66.com/world https://www.bbdd66.com/merit https://www.omgab.com https://www.omgab.com/theking https://www.omgab.com/sands https://www.omgab.com/first https://www.omgab.com/yes https://www.omgab.com/super https://www.omgab.com/gatsby https://www.omgab.com/33 https://www.omgab.com/world https://www.omgab.com/merit https://www.omcyy.com https://www.omcyy.com/thekingcasino https://www.omcyy.com/sandscasino https://www.omcyy.com/firstcasino https://www.omcyy.com/yescasino https://www.omcyy.com/supercasino https://www.omcyy.com/gatsbycasino https://www.omcyy.com/33casino https://www.omcyy.com/worldcasino https://www.omcyy.com/merit

Page 1 of 1