// // // */ E-yugam


ഈയുഗം ന്യൂസ്
September  26, 2021   Sunday   12:17:45am

news



whatsapp

ദോഹ: ലിന്റോ തോമസിനെ അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ ഖത്തർ (ANRIA QATAR) ആദരിച്ചു.

ആൻറിയ ഖത്തർ ലിന്റോയുടെ മനുഷ്യത്വത്തിനും സാമൂഹിക പ്രതിബദ്ധതക്കുമുള്ള ആദരസൂചകമായി ലൈഫ് ടൈം മെമ്പർഷിപ്പ് നൽകി. പ്രസിഡൻറ് ജോയ് പോൾ ലിന്റോ തോമസിന് അങ്കമാലി എൻ ആർ ഐ അസോസിയേഷൻ ഖത്തറിന്റെ മൊമെന്റോ സമ്മാനിച്ചു.

"ഖത്തർ എന്ന സ്വപ്ന നഗരിയിൽ എത്തിയിട്ടും ജോലി തേടിയുള്ള ഓട്ടപ്പാച്ചിലിൽ കർവ ബസിന് പോലും കൊടുക്കാൻ പണമില്ലാതെ മണലാരണ്യത്തിലൂടെ നടന്നു തീർത്തതിന്റെ വിയർപ്പിന്റെ ഗന്ധം ഇന്നും എന്നിലുണ്ട്. ഭക്ഷണം കഴിക്കാൻ പണമില്ലാതെ വന്നപ്പോൾ റാണി ജ്യൂസ് വാങ്ങി കുടിച്ചു വിശപ്പടക്കുമായിരുന്നു. മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് കോരുന്ന ജോലിയടക്കം ഖത്തറിൽ ചെയ്യാത്ത ജോലികൾ ഇല്ല," ലിന്റോ പറഞ്ഞു.

മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഓലക്കുടിലിലെ ബാല്യത്തിന്റെ നൊമ്പരക്കഥകൾ, അവ മനസ്സിൽ സൃഷ്ട്ടിച്ച ആഘാതങ്ങൾ എന്നിവയും ലിന്റോ പങ്കുവെച്ചു.

"ഇപ്പോൾ എനിക്കൊരു നല്ല ജോലിയുണ്ട്. സമയമുണ്ട്. ഞാൻ സഞ്ചരിച്ച അതേ വഴിയിൽ സഞ്ചരിക്കുന്ന ആയിരക്കണക്കിന് പേരെ ഖത്തറിൽ നേരിൽ കണ്ടതിന്റെ പശ്ചാത്തലത്തിൽ എന്റെ ഹൃദയത്തിൽ നിന്നാണ് അങ്ങനെ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഉടലെടുത്തത് .. നൂറുകണക്കിന് പേരാണ് എന്നും വിളിക്കുന്നത്. അവരെ സഹായിക്കുന്നതിൽ അഭിമാനിക്കുന്നു," ഇടറിയ ശബ്ദത്തിൽ ലിന്റോ പറഞ്ഞു.

ഭാരവാഹികളായ അഗസ്റ്റിൻ കല്ലൂക്കാരൻ (വൈസ് പ്രസിഡന്റ്) വിനോദ് കുമാർ (ജനറൽ സെക്രട്ടറി), ജോയ് ജോസ് (ജോയിന്റ് സെക്രട്ടറി), ബിജു കാഞ്ഞൂർ (ട്രെഷറർ), ലിൻസൺ (മലയാറ്റൂർ കോർഡിനേറ്റർ), ഷിമ്മി (മലയാറ്റൂർ കോർഡിനേറ്റർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments


Page 1 of 0