ഈയുഗം ന്യൂസ്
September  26, 2021   Sunday   07:19:17pm

newswhatsapp

ദോഹ: അഞ്ചു മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ റൂട്ടുകളിൽ ഇന്ന് മുതൽ മെട്രോലിങ്ക് ബസ് സർവീസ് പുനഃരാരംഭിച്ചതായി ദോഹ മെട്രോ അറിയിച്ചു.

അൽ മെസ്സില (M207), അൽ ദോഹ അൽ ജദീദ (M112 and M113), ഉം ഗുവൈലിന (M116), അൽ മതാർ അൽ ഖദീൻ (M120) എന്നിവയാണ് റൂട്ടുകൾ. സമീപ പ്രദേശങ്ങളെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സൗജന്യ ബസ് സർവീസ് ആണ് മെട്രോലിങ്ക്.

കോവിഡ് മൂലം പൂർണമായും നിർത്തലാക്കിയിരുന്ന മെട്രോ ലിങ്ക് സർവീസ് വിവിധ ഘട്ടങ്ങളിലായി പഴയ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതായി അധികൃതർ അറിയിച്ചു.

ഖത്തറിൽ പുതിയ കോവിഡ് കേസുകൾ വീണ്ടും കുറയുന്നു എന്നതും ആശ്വാസം നൽകുന്നു.

Comments


Page 1 of 0