// // // */ E-yugam


ഈയുഗം ന്യൂസ്
September  26, 2021   Sunday   04:27:04pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കോവിഡ് കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തി.

67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 125 പേർ രോഗമുക്തരായതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81 വയസ്സുള്ള ഒരാൾ രോഗം ബാധിച് മരണപ്പെട്ടു. രാജ്യത്ത് ഇതുവരെ 605 പേർ കോവിഡ് ബാധിച്ച് മരിച്ചു.

പുതിയ 67 കേസുകളിൽ 40 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,434 ആയി കുറഞ്ഞു. കോവിഡ് ബാധിച്ച് 18 പേർ ഇപ്പോൾ ഐ.സി.യു വിലും 61 പേർ ആശുപത്രികളിലുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,454 ഡോസ് വാക്സിൻ നൽകി. ഇതുവരെ 4,692,503 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0