ഈയുഗം ന്യൂസ്
September  26, 2021   Sunday   10:07:36am

newswhatsapp

ദോഹ: മെട്രോ സർവീസ്, ബസ്സ്, ടാക്സി, ട്രാം തുടങ്ങിയ ഖത്തറിലെ വിവിധ ട്രാൻസ്‌പോർട് സർവിസുകൾ 'സില' എന്ന പേരിൽ ഒരൊറ്റ നെറ്റ്വർക്കിന്‌ കീഴിൽ കൊണ്ടുവരുമെന്ന് ട്രാൻസ്‌പോർട്-കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.

ഇപ്പോൾ വ്യത്യസ്ത കമ്പനികൾക്ക് കീഴിലാണ് മെട്രോ, ബസ്സ് സർവീസ് പ്രവർത്തിക്കുന്നത്.

ലോകകപ്പിന് മുന്നോടിയായി ഒരു ഏകീകൃത ഗതാഗത നിയമം നടപ്പിലാക്കുകയും വിവിധ ട്രാൻസ്‌പോർട് കമ്പനികളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയുമാണ് മന്ത്രാലയം ലക്‌ഷ്യം വെക്കുന്നത്.

'സില' എന്ന വാക്കിന് അറബിയിൽ 'ബന്ധം' അഥവാ കണക്ഷൻ എന്നാണർത്ഥം.

ദോഹയിലെത്തുന്ന സന്ദർശകൾക്കും താമസക്കാർക്കും പൂർണ വിവരങ്ങൾ നൽകുന്ന ഒരു ട്രാൻസ്‌പോർട് ആപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0