// // // */ E-yugam


ഈയുഗം ന്യൂസ്
September  25, 2021   Saturday   11:07:58pm

news



whatsapp

ദോഹ: ഖത്തറിലെ മികച്ച ഇന്ത്യൻ അധ്യാപകർക്കുള്ള ഇന്ത്യൻ എമ്പസിയുടെ പുരസ്‌കാരം നേടിയ കെ. ടി. അക്ബർ വാഴക്കാട്, ശംസിയ സുഹൈബ് നല്ലളം എന്നിവരെ ചാലിയാർ ദോഹ ആദരിച്ചു.

ഇരുപത് വർഷമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കായികാധ്യാപകനാണ് കെ. ടി അക്ബർ. നാല് വർഷമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ സീനിയർ സെക്കണ്ടറി അധ്യാപികയും മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റ് ഹെഡുമാണ് ശംസിയ സുഹൈബ്.

സെഞ്ച്വറി ഹോട്ടലിൽ നടന്ന ചാലിയാർ ദോഹയുടെ കൗൺസിൽ മീറ്റിൽ കെ. ടി. അക്ബറിനും ശംസിയ സുഹൈബിനും ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി. സി. മഷ്ഹൂദ്, മുഖ്യരക്ഷാധികാരി ഷൌക്കത്തലി ടി. എ. ജെ എന്നിവർ യഥാക്രമം മെമെന്റോ നൽകിയാദരിച്ചു.

ആക്ടിങ് പ്രസിഡന്റ്‌ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ച കൗൺസിൽ മീറ്റിൽ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഹൈദർ ചുങ്കത്തറ, ഡോക്ടർ ഷഫീഖ് മമ്പാട്, അമീൻ കൊടിയത്തൂർ, യാക്കൂബ് ചീക്കോട്, ഫത്താഹ് നിലമ്പുർ, അബി ചുങ്കത്തറ, ജൈസൽ വാഴക്കാട്, സലിം റോസ് എടവണ്ണ, അജ്മൽ അരീക്കോട്‌, നിയാസ് മൂർക്കനാട്, ജംഷീദ് കീഴുപറമ്പ്, ആസിഫ് വാഴയൂർ, രഘുനാഥ് ഫറോക്, റിയാസ് ചാലിയം, റഊഫ് ബേപ്പൂർ, സാബിക് എടവണ്ണ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ് ചാലിയം സ്വാഗതം പറഞ്ഞു. ഐസിബിഎഫ് പ്രതിനിധി ജയരാജ് (ബിസിനസ്സ് ഫോറം) മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ കേശവ്ദാസ് നിലമ്പുർ, ജാബിർ ബേപ്പൂർ, ലയിസ് കുനിയിൽ, രതീഷ് വാഴയൂർ, ബഷീർ കുനിയിൽ, ഇല്യാസ് നല്ലളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Comments


Page 1 of 0