ഈയുഗം ന്യൂസ്
September  25, 2021   Saturday   08:41:03am

news



whatsapp

ദോഹ: dഖത്തറിലെ മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ കെ.പി. എഫ്. ക്യൂ ഇന്ന് (ശനിയാഴ്ച്ച) ലോക ഫാർമസിസ്റ്റ് ദിനം' ആഘോഷിക്കുന്നു.

കേരള ആരോഗ്യമന്ത്രി വീണ ജോർജ്ജ് പി.എച്ച്. സി.സി ഫാർമസി ഡയറക്ടർ മനാൽ സെയ്ദാൻ,എൻ.സി.സി. ആർ. ഫാർമസി ഡയറക്ടർ അനസ് അഹമ്മദ് ഹമദ്, എക്സിക്യൂട്ടിവ് ഡയറക്ടർ ഐപാക് ഹമദ് ആശുപത്രി ജമീല അലി അജ്മി,കേരള ഫാർമസി കൌൺസിൽ പ്രസിഡന്റ് നവീൻ ചന്ദ്, ഐ. ബി. പി. സി. പ്രസിഡന്റ് ജാഫർ സാദിഖ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ കേരളത്തിൽ നിന്നും ഖത്തറിൽ നിന്നുമായി പങ്കെടുക്കും.

ലോകം കോവിഡ് മഹാമാരിയുടെ നീണ്ട ദുരവസ്ഥയിലൂടെ കടന്നുപോകുന്ന വർത്തമാന കാലത്ത് സ്വന്തം ജീവനും സമയവും ലോക സൌഖ്യത്തിനായി സമർപ്പിച്ച് ആതുര സേവനത്തിന്റെ മുൻനിരയിൽ നിരന്തരം നിലകൊള്ളുന്ന ഫാർമസിസ്റ്റുകൾക്ക് ഈ ഫാർമസിസ്റ്റ് ദിനാഘോഷം വിശേഷപ്പെട്ടതാണ്,

ചടങ്ങിൽ വെച്ച് കർമ്മനിരതരും നിസ്വാർത്ഥരുമായ സഹപ്രവർത്തകരെ കെ. പി. എഫ് .ക്യൂ ആദരിക്കും.

വിവിധ ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ പരിപാടികൾ തത്സമയ സംപ്രക്ഷേപണമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Comments


Page 1 of 0