// // // */ E-yugam


ഈയുഗം ന്യൂസ്
September  23, 2021   Thursday   05:27:01pm

news



whatsapp

ദോഹ: ബലദ്ന ഫാമിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അൽ ഖോർ നിവാസികളുടെ പരാതി.

ഫാമിൽ നിന്നുള്ള വാസന അസഹ്യമാണെന്നും ജീവിതം ദുഷ്ക്കരമാക്കുന്നുവെന്നും ഇത് ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ അധികാരികളോട് അഭ്യർത്ഥിച്ചു.

പ്രശ്നം ചർച്ച ചെയ്യാൻ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം വിളിച്ചു. മന്ത്രാലയ ഉദ്യോഗസ്ഥരും അൽ ഖോർ, അൽ തകിറ പ്രദേശങ്ങളിൽ നിന്നുള്ള സെൻട്രൽ മുനിസിപ്പൽ കൌൺസിൽ അംഗങ്ങളും ബലദ്ന കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

പ്രശ്നം പരിഹരിക്കാൻ കമ്പനി സ്വീകരിക്കുന്ന നടപടികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

വാസനയുടെ ഉറവിടവും ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെയും സംബന്ധിച്ച വിശദമായ പഠനം നടത്തിവരികയാണെന്നും ആവശ്യമെങ്കിൽ ഫാമിന്റെ ഡിസൈനിൽ മാറ്റം വരുത്തിയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും കമ്പനി അധികൃതർ ഉറപ്പുനൽകി.

ബലദ്ന ഫാമിൽ 23,000 ലധികം പശുക്കളുണ്ട്.

ഉപരോധ ശേഷം സ്ഥാപിച്ച കമ്പനി ഉപരോധത്തിനെതിരെയുള്ള ഖത്തറിന്റെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായിട്ടാണ് അറിയപ്പെടുന്നത്.

Comments


Page 1 of 0