// // // */
ഈയുഗം ന്യൂസ്
September 20, 2021 Monday 07:00:35pm
ദോഹ: ഖത്തറിലെ കുടുംബ കൂട്ടായ്മയായ സ്നേഹതീരം ഖത്തർ ഹമദ് മെഡിക്കൽ കോര്‍പറേഷനുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നടത്തി. ദോഹ ഹമദ് ഹോസ്പിറ്റൽ പരിസരത്തുള്ള ഹമദ് ബ്ലഡ് ഡോനെഷൻ പുതിയ ബ്ലോക്കിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
കോവിഡ് സുരക്ഷാ ചട്ടങ്ങൾ പാലിച്ചു, രെജിസ്റ്റർ ചെയ്തവർക്കു സമയം ക്രമീകരിച്ചു നൽകിയാണ് അംഗങ്ങളെ ക്യാമ്പിൽ എത്തിച്ചത്. സ്ത്രീകളടക്കം ജനപങ്കാളിത്തം കൊണ്ട് പരിപാടി കൂടുതൽ ശ്രദ്ധേയമായി.
സ്നേഹതീരം ജനറല്‍ സെക്രെട്ടറി സലിം ബി.ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എം.വി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
ഐ. സി. സി. പ്രസിഡണ്ട് പി ൻ ബാബുരാജൻ ഐ. സി. ബി. എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ, ഐ സി ബി എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ, ഫോക് പ്രെസിഡന്റ് കെ കെ ഉസ്മാൻ എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. വൈസ് പ്രസിഡൻ്റ് അലി കളത്തിങ്ങൾ നന്ദി രേഖപ്പെടുത്തി.
സുമി ഷിയാസ്, റസീന സലീം, ഷംല സാജിദ്, ഫൗസിയ ഫർഹാസ്, ജസ്മിൻ ജെസീൽ, വഹീദ മുസ്തഫ, സമീറ അബ്ദുള്ള, ആഷിക് മാഹി, സാജിദ് ബക്കര്‍, ഷിയാസ്, നിസാർ, ഫർഹാസ്, ആരിഫ്, നൗഷദ് മതയോത്, ഷബീർ ജസീൽ,ബഷീർ, സുനീർ, ഷമീം, അഷ്റഫ് വടകര,ഫെമി ഗഫൂർ, ഹസ്ന അഷ്റഫ്, മുംതാസ്സ് തുടങ്ങിയവർ നേതൃത്വം നൽകി.