// // // */
ഈയുഗം ന്യൂസ്
September 19, 2021 Sunday 06:24:02pm
ദോഹ: ഇന്ത്യൻ എംബസ്സി അപ്പെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ്സ് ആൻ്റ് പ്രൊഫഷണൽസ് കൗൺസിൽ വൈസ് പ്രസിഡൻറ് ആയി തെരെഞ്ഞെടുത്ത വെൽക്കെയർ ഗ്രൂപ്പ് ഉടമ കെ.പി അഷ്റഫിനെയും ദോഹയിലെ പൊതുരംഗത്തും കായിക മേഖലയിലും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച കെയർ ആൻഡ് ക്യൂവർ ഉടമ ഇ പി അബ്ദുറഹ്മാനെയും കോവിഡ് കാലത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനം ചെയ്ത എച്.എം.സി യിലെ ഡോ: പ്രദീപ് രാധാകൃഷ്ണനെയും ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്ക് ഖത്തർ) ഔദ്യോഗിക ഭാരവാഹികളുടെയും ഫൌണ്ടർ മെമ്പർമാരുടെയും ഹോണറി മെമ്പർമാരുടെയും ഐ.സി.സി യിൽ ചേർന്ന സംയുക്ത യോഗത്തിൽ ആദരിച്ചു.
പ്രസിഡണ്ട് കെ. കെ.ഉസ്മാൻ, ഫരീദ് തിക്കോടി, വിപിൻ പുത്തൂർ, മൻസൂർ അലി, ശരത്, അൻവർ ബാബു , രഞ്ജിത്ത് എന്നിവർ പൊന്നാട അണിയിച്ചു.
ഫോക്ക് ഖത്തറിൻ്റെ ഫൗണ്ടർ അംഗങ്ങൾ കൂടെയാണ് ആദരവ് ഏറ്റുവാങ്ങിയവർ.
കൂടാതെ ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസ്സി അടുത്ത മാർച്ച് വരെ നടത്തുന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃതാഘോഷം എന്ന പരിപാടിയിലേക്ക് ഒരു സംഗീതനൃത്ത ശിൽപം അവതരിപ്പിക്കാനും ഐ.സി.ബി.എഫ് നടത്തുന്ന ലൈഫ് ഇൻഷൂറൻസ് പദ്ധതിയിലേക്ക് കൂടുതൽ മെമ്പർ മാരെ ചേർക്കാനും 2022 ഖത്തർ ലോകഫുട്ബാളിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഫോക്ക് ഖത്തർ ഫാൻസ് രുപീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ സമീർ ,ഷക്കീർ, ഷൌക്കത്ത്, നൌഷാദ്, സിറാജ്, രാജശ്രീ, രശ്മി, വിദ്യ, തസ്നി നസീഫ് എന്നിവർ സംസാരിച്ചു. എം.വി മുസ്തഫ പരിപാടികൾ നിയന്ത്രിച്ചു.