// // // */
ഈയുഗം ന്യൂസ്
September 19, 2021 Sunday 03:59:56pm
ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 32 ടീമുകൾ പങ്കെടുത്ത അഖിലേൻഡ്യാ ഫുട്ബോൾ മത്സരത്തിന്റെ ആദ്യ റൌണ്ട് അവസാനിച്ചപ്പോൾ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു. എം. എഫ്) എഫ്.സി ടീം ക്വാർട്ടർ സെമിയിലേയ്ക്ക് യോഗ്യത നേടി.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് WMF എഫ്.സിയുടെ പ്രീ ക്വാർട്ടർ പ്രവേശനം.
നാലു ടീമുകളുള്ള എട്ട് ഗ്രൂപ്പുകളിൽ നിന്നും രണ്ടു ടീമുകൾ വീതം ആകെ പതിനാറു ടീമുകളാണ് പ്രീ ക്വാർട്ടറിലേയ്ക്ക് യോഗ്യത നേടിയത്. ടീം ക്യാപ്റ്റൻ ദോഹ അലി രണ്ട് ഗോളുകൾ നേടി ഗ്രൂപ്പിലെ മികച്ച താരമായി. അലീവിയ മെഡിക്കൽ സെന്റർ ആണ് ടീമിന്റെ ഒഫീഷ്യൽ സ്പോസർ.
ടീം മാനേജർ അനീഷ് ജോസഫ് (WMF ഖത്തർ നേഷണൽ സ്പോർട്സ് കോഓർഡിനേറ്റർ), ടീം കോച്ച് സന്തോഷ് ഇടയത്ത് (WMF ഖത്തർ നേഷണൽ ജനറൽ സെക്രട്ടറി), WMF ഖത്തർ നേഷണൽ കോഓർഡിനേറ്റർ റിജാസ് ഇബ്രാഹിം തുടങ്ങിയവരുടെ ശക്തമായ അടിത്തറയും പിന്തുണയുമാണ് ടീമിന്റെ വിജയത്തിന്റെ രഹസ്യം.
നോർക്കയുടെ അംഗീകാരമുള്ള 164 രാജ്യങ്ങളിൽ പ്രവർത്തനമുള്ള WMF ഖത്തറിൻറെ ഗൾഫ് റീജിയണിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ് ആണ് ഖത്തറിലേത്.
കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി വേൾഡ് മലയാളി ഫെഡറേഷനും നോർക്കയും ചേർന്ന് നടത്തുന്ന സാന്ത്വന പദ്ധതിയായ കൈരളിക്കൊരു കൈതാങ്ങിൻറെ 40 ലക്ഷം രൂപയുടെ അത്യാഹിത മെഡിക്കൽ സാമഗ്രികളുടെ വിതരണം കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോൾ നടക്കുകയാണ്.