ഈയുഗം ന്യൂസ്
September  15, 2021   Wednesday   12:22:04pm

newswhatsapp

ന്യൂ ഡൽഹി: വ്യാജ പാസ്പോർട്ടുമായി ദോഹയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച മൂന്ന് പേരെ ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

സംശയകരമായ പെരുമാറ്റം ശ്രദ്ധയിൽപെട്ടപ്പോഴാണ് മൂന്നു പേരെ ചോദ്യം ചെയ്തത്. ശനിയാഴ്ച രാവിലെ 4.30 ന് ഖത്തർ എയർവെയ്‌സ് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ മൂന്നാം നമ്പർ ടെർമിനലിൽ പ്രവേശിച്ച ഇവരിൽ ഒരാളുടെ മൊബൈലിൽ ബംഗ്ലാദേശി പാസ്പോർട്ടിന്റെ കോപ്പി കണ്ടെത്തി.

സാഹിദുൽ ഷെയ്ഖ്, സലാം സർദാർ, അക്തറുസ്സമാൻ താലുക്ടെർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഇവരുടെ പക്കലുള്ള ഇന്ത്യൻ പാസ്പോര്ട്ട് വ്യാജമാണെന്ന് കണ്ടെത്തി.

ഇവരെ പൊലീസിന് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Comments


Page 1 of 0