ഈയുഗം ന്യൂസ്
September  14, 2021   Tuesday   02:15:53pm

newswhatsapp

ദോഹ: കേരളാ ടൂറിസം വകുപ്പിൻ്റെ കീഴിൽ നടന്ന വെർച്ച്വൽ ലോക പൂക്കള മൽസരത്തിൽ കേരളത്തിന് പുറത്തുള്ള സംഘടന വിഭാഗത്തിൽ അഞ്ചിൽ നാല് പ്രോത്സാഹന സമ്മാനവുമായി ഖത്തർ.

തൃശൂർ ജില്ല സൗഹൃദ വേദി, ചാലിയാർ ദോഹ, മമ്മൂട്ടി ഫാൻസ് ആൻറ് വെൽഫയർ അസോസിയേഷൻ ഇൻറർ നാഷണൽ, ഖത്തർ പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ എന്നിവരാണ് സമ്മാനാർഹരായത്.

കേരളത്തിനകത്തെ വ്യക്തികൾ, സംഘടനകളും സ്ഥാപനങ്ങളും, കേരളത്തിന് പുറത്തെ വ്യക്തികൾ, സംഘടനകളും സ്ഥാപനങ്ങളും എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയിരുന്നത്. ആഗസ്റ്റ് 13 മുതൽ 23 വരെയായിരുന്നു എൻട്രികൾ സ്വീകരിച്ചത്. മൽസരത്തിൽ മൊത്തം 1,331 എൻട്രികളിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളും പ്രോത്സാഹനങ്ങളുമായി അമ്പത്തി രണ്ട് എൻട്രികൾക്കാണ് സമ്മാനം ലഭിച്ചത്.

കേരളത്തിന് പുറത്തുള്ള മൽസരങ്ങൾക്ക് നേതൃത്വം നൽകിയത് ലോക കേരളാ സഭാംഗങ്ങളായിരുന്നു. ഖത്തറിൽ നിന്ന് സമ്മാനങ്ങൾക്ക് അർഹരായ സംഘടനകൾക്ക് നോർക്കാ ഡയരക്ടർമാരും ലോക കേരളാ സഭാംഗങ്ങളും അഭിനന്ദിച്ചു.

Comments


Page 1 of 0