// // // */ E-yugam



February  04, 2018   Sunday  

news



അമേരിക്കയിലെ ന്യൂ ഹാംഷയർ പട്ടണമായ ബോസ്കാവെനിലാണ് മനുഷ്യൻ പോലീസ് നായയെ കടിച്ചത്.

whatsapp

നായ മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല എന്ന് സാധാരണ പറയാറുണ്ട്. മനുഷ്യന്‍ നായയെ കടിച്ചാലും ഇക്കാലത്ത് വലിയൊരു കോളിളക്കം സൃഷ്ടിക്കുമെന്നു തോന്നുന്നില്ല. പറഞ്ഞു പഴകിയ പ്രയോഗങ്ങൾ ആയിരിക്കുന്നു രണ്ടും.

പക്ഷെ മനുഷ്യന്‍ പോലീസ്‌ നായയെ കടിച്ചാൽ സംഗതിയുടെ കിടപ്പ് മാറാൻ ഇടയുണ്ട്. അമേരിക്കയിലെ ന്യൂ ഹാംഷയർ പട്ടണമായ ബോസ്കാവെനിലാണ് മനുഷ്യൻ പോലീസ് നായയെ കടിച്ചത്. വാര്‍ത്ത കൊടുത്തിരിക്കുന്നത്‌ ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രമാണ്‌.

ഒരാളെ തോക്ക്കൊണ്ട് വെടിവെച്ചെന്ന് കേട്ട് അത് അന്വേഷിക്കാൻ ഒരു വീട്ടിലെത്തിയതായിരിന്നു പോലീസ്. അവിടെ അപ്പോളുണ്ടായിരുന്ന രണ്ടു പേർ പോലിസിന് പിടികൊടുക്കാതെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അതിലൊരാളെ ചാടിപിടിച്ചപ്പോളാണ്, പോലീസ് നായക്ക് കടി കിട്ടിയത്. നായ തിരിച്ചും കടിച്ചു. ടെസര്‍ തോക്ക് പ്രയോഗിച്ച് പോലീസ് അയാളെ ഒടുവില്‍ കീഴടക്കി.

അറസ്റ്റിനെ ചെറുത്തതിനും, പോലീസ് നായയെ ആക്രമിച്ചതിനും അയാളുടെ പേരിൽ കേസ് ചാര്‍ജ്ജ് ചെയ്തു. ‘കേ 9 വേടാ’ എന്ന പേരുള്ള നായക്ക് യാതൊരു പരിക്കും പറ്റിയിട്ടില്ല എന്ന് പോലീസ്. സമാധാനം. പക്ഷെ തിരിച്ചു കടി കിട്ടിയ പുള്ളിക്കോ? വാര്‍ത്തയിൽ അതിനെപറ്റി ഒന്നും കണ്ടില്ല.

Comments


Page 1 of 0