ഈയുഗം ന്യൂസ്
September  14, 2021   Tuesday   11:41:10am

newswhatsapp

ദോഹ: ഖത്തറിൽ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില അറബിയിൽ പ്രദർശിപ്പിക്കണമെന്നും നിയമം ലംഘിച്ചാൽ കനത്ത പിഴ നൽകേണ്ടി വരുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിയമലംഘകർക്ക് രണ്ട് വർഷം വരെ ജയിൽ ശിക്ഷയോ അല്ലെങ്കിൽ 30,000 റിയാൽ മുതൽ ഒരു മില്യൺ റിയാൽ വരെപിഴയും ലഭിക്കും.

വ്യക്തമായി കാണുന്ന രീതിയിൽ അറബിയിൽ വില പ്രദര്ശിപ്പിക്കണമെന്നും സാധ്യമെങ്കിൽ മറ്റു ഭാഷകളിലും വില പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

വ്യാപാര സ്ഥാപനങ്ങൾക്കും ഓൺലൈൻ പ്ലാറ്റുഫോമുകൾക്കും സമൂഹമാധ്യമങ്ങൾക്കും നിയമപരമായി കച്ചവടം നടത്തുന്ന എല്ലാവര്ക്കും നിയമം ബാധകമാണ് എന്നും മന്ത്രാലയം ഓർമിപ്പിച്ചു.

Comments


Page 1 of 0