// // // */ E-yugam


ഈയുഗം ന്യൂസ്
September  13, 2021   Monday   06:53:53pm

news



whatsapp

ദോഹ: ലോകത്ത്‌ വീട്ടുവാടക ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യം ഖത്തർ.

ഹോംഗ് കോങ്ങ്, സിങ്കപ്പൂർ, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷമാണ് ഖത്തറിന്റെ സ്ഥാനം. ഗൾഫിൽ വീട്ടുവാടക ഏറ്റവും കുറവുള്ളത് സൗദിയിലാണ്. 109 രാജ്യങ്ങളുടെ പട്ടികയിൽ 63 ആം സ്ഥാനമാണ് സൗദിക്ക്.

24/7 വാൾ സ്ട്രീറ്റ് വെബ്സൈറ്റാണ് ലോകത്ത്‌ ഏറ്റവും കൂടുതൽ വീട്ടുവാടകയുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ഖത്തർ കഴിഞ്ഞാൽ പതിനൊന്നാം സ്ഥാനത്തുള്ള യൂ.എ.ഇ യാണ് ഗൾഫിൽ വാടക കൂടുതലുള്ള രണ്ടാമത്തെ രാജ്യം.

കുവൈത് (19), ബഹ്‌റൈൻ (20) എന്നീ സ്ഥാനങ്ങളാണ് വഹിക്കുന്നത്. ഒമാൻ പട്ടികയിൽ 39 ആം സ്ഥാനത്താണ്.

ദോഹയുടെ നഗരമധ്യത്തിൽ ഒരു ഫ്ലാറ്റിന്റെ വാടക ശരാശരി 1,548 ഡോളറാണെന്നും നഗരത്തിന് പുറത്ത് ഇത് 987 ഡോളറാണെന്നും വെബ്സൈറ്റ് പറഞ്ഞു.

ഖത്തർ കഴിഞ്ഞാൽ ഐസ്ലാൻഡ്, അയർലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വാടക കൂടുതൽ.

Comments


Page 1 of 0