ഈയുഗം ന്യൂസ്
September  13, 2021   Monday   11:45:49am

newswhatsapp

ദോഹ: മൂന്നാം ഡോസ് ഒരു വർഷം വരെ കോവിഡിൽ നിന്ന് സംരക്ഷണം നൽകുമെന്ന് നേഷണൽ ഹെൽത്ത് സ്ട്രാറ്റജി തലവൻ ഡോ: അബ്ദുൽ ലത്തീഫ് അൽ ഖാൽ പ്രസ്താവിച്ചു.

"കോവിഡ് മൂന്നാം ഡോസ് നൽകാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഡെൽറ്റ തുടങ്ങിയ വകഭേദങ്ങളിൽ നിന്ന് ഒരു വർഷത്തോളം മൂന്നാം ഡോസ് സംരക്ഷണം നൽകും," ഡോ: അൽ ഖാൽ പറഞ്ഞു.

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ അനുമാനം. രണ്ട് ഡോസ് സ്വീകരിച്ചവരുടെയിടയിൽ ആറ് മുതൽ എട്ട് മാസത്തിന് ശേഷം രോഗബാധ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്ത ഏതാനും സാസങ്ങൾക്കുള്ളിൽ എല്ലാവര്ക്കും മൂന്നാം ഡോസ് നൽകും, അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0