ഈയുഗം ന്യൂസ്
September  12, 2021   Sunday   08:27:17pm

newswhatsapp

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ വർക്ക് ഷോപ്പുകളിലെ കാറുകൾ, മോട്ടോർസൈക്കിളുകൾ, മറ്റു മെഷിനറികൾ എന്നിവ ഈ മാസം പൊതു ലേലത്തിന് വെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇൻഡസ്ട്രിയൽ ഏരിയ ഒന്നാം നമ്പർ സ്ട്രീറ്റിൽ സെപ്റ്റംബർ 12 മുതൽ 30 വരെ വൈകുന്നേരം നാല് മുതൽ എട്ട് മണി വരെയാണ് പൊതു ലേലം.

ട്രാഫിക് ഡിപ്പാർട്മെന്റിന്റെ രേഖകളിൽ നിന്ന് നീക്കം ചെയ്തതും നിയമപരമായ ബാധ്യതകളില്ലാത്തതുമായ വാഹനങ്ങളാണ് ലേലം ചെയ്യുക.

ലേല കാർഡുകൾ (ഓക്ഷൻ കാർഡ്) ലേല സ്ഥലത്ത് രാവിലെ മുതൽ ലഭിക്കും. 3000 റിയാൽ ആണ് ഓക്ഷൻ കാർഡ് വില. ഉപയോഗിച്ചില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു.

Comments


Page 1 of 0