ഈയുഗം ന്യൂസ്
September  12, 2021   Sunday   04:29:55pm

newswhatsapp

ദോഹ: കോവിഡ് വാക്സിൻ മൂന്നാം ഡോസ് എടുത്തവരുടെ വിവരങ്ങൾ ഇഹ്‌തെറാസ് ആപ്പിൽ കാണിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനായി ഇഹ്‌തെറാസ് ആപ്പ് അപ്ഗ്രേഡ് ചെയ്തതായും ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ ആപ്പിൽ ഈ വിവരം പ്രദർശിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇഹ്‌തെറാസ് ആപ്പിലെ വാക്സിൻ പേജിലാണ് മൂന്നാം ഡോസ് വിവരങ്ങൾ നൽകുക. രണ്ട് ഡോസ് സ്വീകരിച്ചവർക്കുള്ള വേക്‌സിനേഷൻ സ്റ്റാമ്പ് പഴയതു പോലെ തുടരും.

ബുധനാഴ്ച മുതൽ മൂന്നാം ഡോസ് നല്കിത്തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫൈസർ, മോഡർന എന്നീ വാക്സിനുകളുടെ ബൂസ്റ്റർ ഡോസുകളാണ് നൽകുക.

Comments


  

Page 1 of 1