ഈയുഗം ന്യൂസ്
September  12, 2021   Sunday   11:52:45am

newswhatsapp

ദോഹ: യാത്രക്കാർ ഫേസ് ഷീൽഡ് ധരിക്കൽ നിർബന്ധമല്ലെന്നും ഫേസ് മാസ്ക് ധരിച്ചാൽ മതിയെന്നും ഖത്തർ എയർവെയ്‌സ്.

ട്വിറ്റെറിലാണ് ഖത്തർ എയർവെയ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്.

"ഫ്ലൈറ്റിൽ യാത്രക്കാർ ഫേസ് മാസ്ക് ധരിക്കണമെന്നും ഫേസ് ഷീൽഡ് ധരിക്കൽ നിര്ബന്ധമല്ലെന്നും ഞങ്ങൾ ഓർമിപ്പിക്കുന്നു," എയർലൈൻ പറഞ്ഞു.

ഇതുസംബന്ധമായി സമൂഹ മാധ്യമങ്ങളിൽ വന്ന ചില പോസ്റ്റുകൾക്ക് മറുപടിയായാണ് എയർലൈന്റെ പ്രതികരണം.

അതേസമയം ഫേസ് ഷീൽഡ് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ഉപയോഗിക്കാമെന്നാണ് ട്വീറ്റ് സൂചിപ്പിക്കുന്നത്.

Comments


Page 1 of 0