ഈയുഗം ന്യൂസ്
September  12, 2021   Sunday   11:21:59am

newswhatsapp

ദോഹ: കോവിഡ് വാക്സിൻ മൂന്നാം ഡോസ് ബുധനാഴ്ച മുതൽ നല്കിത്തുടങ്ങുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ടാം ഡോസ് എട്ട് മാസം മുമ്പ് എടുത്തവർക്കും രോഗബാധിത സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവർക്കുമാണ് ആദ്യം വാക്സിൻ നല്കിത്തുടങ്ങുക. 65 വയസ്സിന് മുകളിലുള്ളവർ, ജീവിതശൈലി രോഗങ്ങളുള്ളവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മുൻഗണന.

പിന്നീട് മറ്റു വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും.

ലോകത്ത്‌ പല രാജ്യങ്ങളും മൂന്നാം അഥവാ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ആദ്യ രണ്ട് ഡോസുകളുടെ ഫലപ്രാപ്തി എട്ട് മാസത്തിന് ശേഷം കുറയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

അർഹരായ എല്ലാവരും രണ്ടാം ഡോസ് ലഭിച്ചതിന്റെ ഒരു വർഷത്തിനുള്ളിൽ മൂന്നാം ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

അർഹരായ വ്യക്തികളെ അപ്പോയ്ന്റ്മെന്റ് നൽകാനായി പി.എച്.സി.സി വിളിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0