// // // */ E-yugam


ഈ യുഗം ന്യൂസ്‌ ബ്യൂറോ
February  10, 2018   Saturday  

news



പലരും ഇത്തരത്തിൽ ഉള്ള സ്ഥാപനങ്ങൾ വില്ലകളിലും മറ്റും നടത്തുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

whatsapp

ദോഹ: നിയമാനുസൃത അംഗീകാര പത്രങ്ങൾ ഇല്ലാതെ രാജ്യത്ത് പല ഭാഗങ്ങളിലായി നടത്തുന്ന നഴ്‌സറികൾക്കെതിരെ ഭരണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം (MADLSA ) ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് വഴി കുട്ടികളുടെ ആരോഗ്യം, സുരക്ഷ എന്നിവയാണ് അപകടത്തിൽ ആകുന്നത്. ഖത്തറിൽ ഇത്തരം നഴ്‌സറികൾ, കിൻഡർ ഗാർട്ടൻ, ബേബി സിറ്റിംഗ് എന്നിവ നടത്തുന്നതുമായി ബന്ധപെട്ട് നിലവിലുള്ള 2014 / 1 നിയമം അനുസരിച്ചുള്ള ക്രമീകരണങ്ങൾ ഇല്ലാതെ പലരും ഇത്തരത്തിൽ ഉള്ള സ്ഥാപനങ്ങൾ വില്ലകളിലും മറ്റും നടത്തുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇത്തരം ഏതു പ്രവർത്തനങ്ങളും നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർ മന്ത്രാലയവുമായി ബന്ധപ്പെട്ടു വേണ്ട രേഖകൾ ശരിയാക്കണം എന്നും മന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിച്ച മുന്നറിയിപ്പിൽ പറയുന്നു.

ഇത് ലംഘിക്കുന്നവർക്കെതിരെ 2014 / 1 നിയമം, ഖത്തർ ക്രിമിനൽ നിയമം 2004/11 അനുശാസിക്കുന്ന സിവിൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി നിയമ നടപടികളിലേക്ക് പോകും എന്നും മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0