// // // */ E-yugam


ഈയുഗം ന്യൂസ്
August  16, 2021   Monday   06:50:44pm

news



whatsapp

ദോഹ: കൊറോണ മഹാമാരിക്കാലത്ത് സ്തുത്യർഹമായ സേവനം നൽകിയ കെ.കെ കുട്ടനെ ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നാട്ടിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

പാലിയേറ്റീവ് ക്ലിനിക്കിന്റെ വാഹനത്തിലെ ഡ്രൈവറായ കുട്ടൻ രോഗികളുമായി നിരന്തരം വീടുകളിലേക്കും ആശുപത്രികളിലേക്കും ഓടുകയാണ്.

യോഗത്തിനിടയിൽ വന്ന ഫോൺ കോളും രോഗികളെ വീട്ടിലെത്തിക്കാനുള്ളതായിരുന്നു. തുടർന്ന് യോഗ സ്ഥലത്തുനിന്നും ആദ്യമായി പിരിഞ്ഞു പോയതും കുട്ടനായിരുന്നു.

സമാനതകളില്ലാത്ത പ്രവർത്തനം തുടരുന്ന കാളികാവ് സ്വദേശിയായ കൊട്ടേക്കോടൻ മൊയിൻകുട്ടി എന്ന കുട്ടനെ ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ഇൻകാസ് നേതാവ് കെ ഷാഹുൽ ഹമീദും ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ വകയിലും ചേർന്ന് പൊന്നാട അണിയിച്ചു.

കാളികാവ് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ഐ മുജീബ് റഹ്മാന്റെ ആദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇൻകാസ് ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദിഖ് ചെറുവല്ലൂർ മൊമെന്റോ കൈമാറി.

കാളികാവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ മൂസ, ഇൻകാസ് ജില്ലാ സെക്രട്ടറിമാരായ ഷാജി ഐരൂർ, വിനോദ്, എക്സിക്യൂട്ടീവ് മെമ്പർ ഷറഫുദ്ദീൻ നന്നമ്മുക്ക്, ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

Comments


Page 1 of 0