ഈയുഗം ന്യൂസ്
August  15, 2021   Sunday   07:25:49pm

news



whatsapp

ദോഹ: ഖത്തർ ഇൻകാസ് യൂത്ത് വിങ്ങ് സ്വാതന്ത്ര്യദിനാഘോഷവും പ്രഥമ ഐസിസി യൂത്ത് വിങ്ങ് മെമ്പർമാർക്കുള്ള ആദരവും നടത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പി.സി നൗഫൽ കട്ടുപ്പാറ കേക്കു മുറിച്ചു.

പ്രഥമ ഐ.സി.സി. യൂത്ത് വിങ്ങ് കമ്മിറ്റി അംഗങ്ങളായ ജിജോ ഇടുക്കി, നിയാസ് കൈപ്പേങ്ങൽ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത. ചടങ്ങിൽ ജിഷ ജോർജ് അദ്ധ്യക്ഷയായിരുന്നു.

അനിസ് കെ.ടി വളപുരം. ഇർഫാൻ ഖാലിദ് എന്നിവർ മെമ്പർമാരെ ഷാളണിയിച്ചു ആദരിച്ചു. അക്രം മുഹമ്മദലി സ്വാഗതവും ജാഫർ കമ്പാല നന്ദിയും പറഞ്ഞു.

ചടങ്ങിൽ നിവിൻ കോട്ടയം, ടിജോ വയനാട്, ശഫീർ നരണിപ്പുഴ, സുഹൈൽ ചെറുകര, അജിത്ത് ഇടുക്കി, ഷാഫി നരണിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Comments


Page 1 of 0