// // // */
ഈയുഗം ന്യൂസ്
August 14, 2021 Saturday 06:12:20pm
ദോഹ: ഇന്ത്യ രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കലാലയം സാംസ്കാരിക വേദി ഖത്വർ ഹിന്ദുസ്ഥാൻ ഹമാര എന്ന പേരിൽ കലാശാല സംഘടിപ്പിച്ചു.
ഓഗസ്റ്റ് 13 വെള്ളിയാഴ്ച രണ്ട് മണിക്ക് സൂമിൽ നടന്ന സംഗമത്തിൽ ആർ.എസ്.സി ട്രൈയിനിങ് കൺവീനർ ശംസുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.
ഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ: എം. നിസാർ 'ഇന്ത്യ ചരിത്ര ചിന്തകൾ' എന്ന വിഷയത്തിൽ സംവദിച്ചു.
കലാലയം സമിതി അംഗം മുഹമ്മദ് ബഷീർ വടക്കേക്കാട് സ്വാഗതവും, ആർ.എസ്.സി ജനറൽ കൺവീനർ ഷഫീക് കണ്ണപുരം നന്ദിയും പറഞ്ഞു.