// // // */
ഈയുഗം ന്യൂസ്
August 14, 2021 Saturday 05:55:56pm
ദോഹ: എസ് എം എസ് ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന നാലാമത്തെ മ്യൂസിക്കൽ വീഡിയോ ആൽബം ഹൃദയപ്പൂത്താലത്തിന്റെ (ഓണപ്പാട്ട്) സി ഡി ലോഞ്ചിങ്ങ് ചടങ്ങു് ഇന്നലെ ഏഴ് മണിക്ക് ഒരിക്സ് വില്ലേജിൽ നടന്നു.
ചടങ്ങിൽ വിനോദ് വി നായർ (ICBF വൈസ് പ്രസിഡന്റ്), അഡ്വ. മഞ്ജുഷ ശ്രീജിത്ത് (വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ വിമൻസ് ഫോറം കോർഡിനേറ്റർ) എന്നിവരിൽ നിന്നും അജയൻ ഭരതൻ (നാടക സംവീധായകൻ), സക്കറിയ സലാഹുദീൻ (FLOWERS /24 ടീവി ) എന്നിവർക്ക് സി ഡി നൽകിക്കൊണ്ട് പ്രകാശന കർമം നിർവഹിച്ചു.
ചടങ്ങിൽ വിനോദ് വി നായർ ഉൽഘാടന പ്രസംഗവും മുരളി മഞ്ഞളൂർ (രചയിതാവ് / നിർമാതാവ്) ആൽബത്തിന്റെ നാൾ വഴികളും സന്തോഷ് ഇടയത്ത് ( സഹ നിർമ്മാതാവ് ) സ്വാഗതവും സുനിൽ മുല്ലശ്ശേരി, നഹാസ്, ശ്രീജിത്ത്, മുരളീധരൻ (ഐ പാസ് മാനേജിങ് പാർട്ണർ ), ഗോവിന്ദൻ കുട്ടി (ഐ സി സി ഫൗണ്ടർ മെമ്പർ) , സലീന നഹാസ് (WMF വൈസ് പ്രെസിഡന്റ്) എന്നിവർ ആശംസകളും നേർന്നു.
ചടങ്ങിൽ സുനിൽ പെരുമ്പാവൂർ അവതാരകൻ ആയിരുന്നു. ഹരിപ്പാട് സുധീഷ് (സംഗീത സംവീധായകൻ) കൃതജ്ഞത രേഖപ്പെടുത്തി.മനോരമ മ്യൂസിക്സ് ആണ് ഹൃദയപൂത്താലം യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നത്.