// // // */
ഈയുഗം ന്യൂസ്
August 13, 2021 Friday 04:16:12pm
ദോഹ: കെ.പി.സി.സി സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ നടപ്പിലാക്കുന്ന “ഗോത്രജ്യോതി” ഉദ്യമവുമായി സഹകരിച്ചുകൊണ്ടു, ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയും അൽ സുവൈദി ഗ്രൂപ്പും (ഖത്തർ) സംയുക്തമായി ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ അദ്ദേഹത്തിന് കൈമാറി.
ചടങ്ങിൽ ഇൻകാസ് നേതാവ് K ഷാഹുൽ ഹമീദ്, ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷ്റഫ് വകയിൽ, സിദ്ദിഖ് ചെറുവല്ലൂർ, സെക്രട്ടറിമാരായ ഷാജി ഐരൂർ, വിനോദ് കീഴാറ്റൂർ, എക്സിക്യൂട്ടീവ് മെമ്പർ ഷറഫുദ്ദീൻ നന്നമ്മുക്ക്, ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.