ഈയുഗം ന്യൂസ്
August  04, 2021   Wednesday   07:58:54pm

news



whatsapp

ദോഹ: കരിപ്പൂർ എയർപോർട്ടിൽ ഉണ്ടായ വിമാന ദുരന്തത്തിന് ഒരു വർഷം തികയാറായിട്ടും പ്രാഥമിക റിപ്പോർട്ട് പോലും തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും അപകടത്തെ തുടർന്ന് താൽകാലികമെന്ന പേരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കാൻ ഉടൻ നടപടിയുണ്ടാവണമെന്നും ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ് ) അഭിപ്രായപ്പെട്ടു.

വലിയ വിമാന സർവീസുകളൾ പുനരംഭിക്കുന്നത് സംബന്ധിച്ച് പാർലെമെൻ്റിൽ ശ്രീ. കെ. മുരളീധരൻ എം.പി.യുടെ ചോദ്യത്തിന് ഉത്തരമായി എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവൂ എന്നാണ് അറിയിച്ചത്.

ഇത്തരം നടപടികൾ നീണ്ടു പോവുന്നത് സാധാരണക്കാരായ പ്രവാസികളുടെ യാത്രക്ക് വലിയ തിരിച്ചടികളാണുണ്ടാകുക, പല വിദേശ രാജ്യങ്ങളും പ്രവാസികൾക്ക് യാത്രാ അനുമതി നൽകിയ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

പാർലെമെൻ്റിൽ നൽകിയ മറുപടിക്ക് പിന്നാലെ എം.പിമാരായ അബ്ദുസ്സമദ് സമദാനി, എം. കെ. രാഘവൻ എന്നിവർ വ്യേമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി നേരിട്ട് ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾക്ക് അടിയന്തിര നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതിൽ മന്ത്രിയെയും എം.പിമാരെയും ഗപാഖ് അഭിനന്ദിച്ചു.

കോവിഡ് കാലത്തും തിരക്കേറിയ വിമാനത്താവളമെന്ന ഖ്യാതി നിലനിർത്തിയ കരിപ്പൂർ വിമാനത്താവളത്തിൻ്റെ പുരോഗതിക്കാവശ്യമായ നടപടികൾ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ പ്രസിഡൻറ് കെ.കെ. ഉസ്മാൻ അദ്ധ്യക്ഷം വഹിച്ചു. ജന.സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. ഓർഗസൈസിംഗ്‌ സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.

കെ. മുഹമ്മദ് ഈസ സാഹിബ്, മുസ്തഫ എലത്തൂർ, ഗഫൂർ കോഴിക്കോട് എന്നിവർ പങ്കെടുത്തു.

Comments


Page 1 of 0