// // // */ E-yugam


ഈയുഗം ന്യൂസ്
August  03, 2021   Tuesday   02:51:28pm

news



whatsapp

ദോഹ: പെരുമ്പടപ്പ് മണ്ഡലം പ്രവാസി കോൺഗ്രസ് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.

സെമിനാറിൽ പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ ഉമ്മർ ആലുങ്ങൽ അധ്യക്ഷതവഹിച്ചു.

പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ശ്രീ വി എൻ ബാവ ഹാജി താനൂർ ഉത്ഘാടനം ചെയ്തു. പ്രവാസികളുടെ ആനുകൂല്യങ്ങളും - അവകാശങ്ങളും"എന്ന വിഷയം ലോക കേരള സഭ മെമ്പറും, ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി അവതരിപ്പിക്കുകയും പങ്കെടുത്ത പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

പൊന്നാനി നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ്‌ പ്രസിഡന്റ് രാംനാഥ്‌, യൂത്ത് കോൺഗ്രസ്‌ പൊന്നാനി മണ്ഡലം സെക്രട്ടറിമാരായ റാസിൽ , ദിൻഷാദ്, ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്‌ അഷ്‌റഫ്‌ വകയിൽ, സെക്രട്ടറി മുസ്തഫ പൂക്കാത്ത്, മുക്കണ്ടത്ത് കുഞ്ഞിമോൻ, വാർഡ് മെമ്പർ അഷ്‌റഫ്‌, ഷംസുദ്ധീൻ, ഷെഫീഖ് ചെറുവല്ലൂർ, ഡാനിഫ് തുടങ്ങിയവർ ആശംസകൾ നേർന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ ഖത്തറിലെ മലയാളി പ്രവാസികൾക്കിടയിൽ വർഷങ്ങളായി നോർക്ക, പ്രവാസി പെൻഷൻ പദ്ധതി, ഇൻഷുറൻസ് തുടങ്ങിയ സ്കീമുകൾക്ക് പ്രചരണം നൽകുകയും അംഗങ്ങളാക്കിക്കൊടുക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നതോടൊപ്പം കൊറോണ എന്ന മഹാമാരിയിൽ ജോലി നെഷ്ടപ്പെട്ടവരെയും വിസിറ്റ് വിസയിലും മറ്റും വന്നു കുടുങ്ങി ക്കിടന്നവരെയും സഹായിക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവാസി മലയാളി ഓർഗനൈസേഷൻ എന്ന പ്രവാസി സംഘടനയുടെ ജനറൽ സെക്രട്ടറിയും ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്‌ കൂടിയായ സിദ്ദിഖ് ചെറുവല്ലൂരിനെ അബൂദാബി ഇൻകാസ് രക്ഷാതികാരി വി ആർ മുഹമ്മദ്‌ പൊന്നാട അണിയിച്ചു ആദരിച്ചു.

പരിപാടികൾക്ക് ഷഫീഖ് ചന്ദനത്തേൽ, ഷഫീഖ് തിയ്യത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി.

news

Comments


Page 1 of 0