ഈയുഗം ന്യൂസ്
July  30, 2021   Friday   04:43:57pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 97 പേർ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 601 പേർ കോവിഡ് ബാധിച്ച് മരിച്ചു. .

ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,885 ആയി ഉയർന്നു.

പുതിയ 172 കേസുകളിൽ 112 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 60 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 69 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാളെ ഐ.സി.യൂ വിൽ പ്രവേശിപ്പിച്ചു. 24 പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.

ഇന്നലെ 23,279 ഡോസ് വാക്സിൻ നൽകി. ഇതുവരെ മൊത്തം 3,775,560 ഡോസുകൾ നൽകി.

Comments


Page 1 of 0